Ultimate magazine theme for WordPress.

ചന്ദ്രനിലെ മണ്ണിൽ ജലം നിർമ്മിക്കാനൊരുങ്ങി ചൈന

ബീജിംഗ്: ചന്ദ്രനിൽ നിന്നും ശേഖരിച്ച മണ്ണിൽ നിന്ന് വലിയ അളവിൽ ജലം നിർമ്മിക്കാമെന്ന് കണ്ടെത്തലുമായി ചൈനീസ് ശാസ്ത്രജ്ഞർ. അഞ്ച് വർഷം മുമ്പ് നടത്തിയ പര്യവേഷണത്തിൽ ശേഖരിച്ച ലൂണാർ സോയിലിൽ നിന്ന് വലിയ അളവിൽ ജലം ഉത്പാദിപ്പിക്കാനുള്ള രീതി കണ്ടെത്തിയെന്നാണ് ചൈനയുടെ അവകാശവാദം.

ചന്ദ്രനിലെ ഒരു ടൺ മണ്ണിൽ നിന്ന് 51 മുതൽ 76 കിലോ വരെ ജലം ഉത്പാദിപ്പിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. അൻപതോളം ആളുകളുടെ ദിവസേന ഉപയോഗത്തിന് പര്യാപ്തമാണ് ഈ ജലം.

2020ൽ ചൈനയുടെ ചേഞ്ച് 5 മിഷനിലൂടെയാണ് 44 വർഷത്തിനിടെ മനുഷ്യർ ചന്ദ്രനിൽ നിന്നുള്ള സാംപിളുകൾ ശേഖരിച്ചത്. ചൈനീസ് സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ചൈനീസ് അക്കാദമി ഓഫ് സയൻസിൽ നടത്തിയ പഠനങ്ങളിലാണ് ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ വലിയ അളവിലുള്ള ഹൈഡ്രജൻ കണ്ടെത്തിയത്. ഇത് മറ്റ് ചില മൂലകങ്ങളുമായി ചേർത്ത് ചൂടാക്കിയതോടെയാണ് വലിയ രീതിയിൽ ജലം ഉണ്ടായതെന്നാണ് ചൈനീസ് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

മൂന്ന് വർഷം നീണ്ട ഗവേഷണത്തിലാണ് ഈ രീതി കണ്ടെത്താനായതെന്നാണ് ചൈന അവകാശപ്പെടുന്നത്. ചന്ദ്രനിൽ നിന്നുള്ള മണ്ണിൽ നിന്ന് വലിയ അളവിൽ ജലം ഉൽപാദിപ്പിക്കുന്നത് ഭാവിയിലെ ചാന്ദ്ര ദൌത്യങ്ങളിൽ നിർണായകമാകും.
ചന്ദ്രനിലെ ഏറ്റവും വിഭവസമൃദ്ധമായ മേഖലയിലാണ് ചൈനീസ് ഗവേഷകരെത്തിയെന്ന നാസ മേധാവിയുടെ മുന്നറിയിപ്പുകളെ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരങ്ങൾ. ചന്ദ്രനിൽ നിന്നുള്ള വിഭവങ്ങൾ ഉപയോഗിച്ച് സ്ഥിരമായി ചന്ദ്രനിൽ ഔട്ട് പോസ്റ്റ് തയ്യാറാക്കാനുള്ള അമേരിക്ക – ചൈന മത്സരത്തിൽ നിർണായകമാണ് ഈ ചുവട് വയ്പ്. 2035ൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ പ്രാഥമിക സ്റ്റേഷൻ സജ്ജീകരിക്കണമെന്ന ലക്ഷ്യത്തിലാണ് ചൈനയുടെ പ്രവർത്തനങ്ങൾ. 2045 ഓടെ ചന്ദ്രനെ വലം വയ്ക്കുന്ന സ്പേസ് സ്റ്റേഷനും ചൈന ലക്ഷ്യമിടുന്നുണ്ട്

Sharjah city AG
Leave A Reply

Your email address will not be published.