ആഫ്രിക്ക : ആഫ്രിക്കയിലെ ബുർക്കിനോ ഫാസോയില്‍ ഇസ്ലാമിക ഭീകരരുടെ ആക്രമണം. 200 പേർ കൊല്ലപ്പെട്ടു. 140 പേർക്കു പരിക്കേറ്റു. നാട്ടുകാരും സൈനികരുമാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ചയായിരുന്നു ആക്രമണം നടന്നത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. പ്രദേശത്തെത്തിയ ആയുധധാരികളായ ഭീകരർ നാട്ടുകാർക്കു നേരേ തലങ്ങും വിലങ്ങും വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ജെഎൻഐഎം ഏറ്റെടുത്തു.
