Ultimate magazine theme for WordPress.

കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ധനസഹായം വിതരണം നടന്നു

കോട്ടയം : കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യയിൽ ആടുവളർത്തൽ പദ്ധതിയുടെ ഭാഗമായി ധനസഹായം വിതരണം ചെയ്തു.

സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ ഉപവരുമാന സാധ്യതകൾക്കു വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. രാധാകൃഷ്ണൻ എം. എൽ. എ. ഉദ്‌ഘാടനം നിർവഹിച്ചു. ബിൻസി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഫാ. സുനിൽ പെരുമാനൂർ, ലൗലി ജോർജ്, ഡോ. റോസമ്മ സോണി, മേഴ്സി സ്റ്റീഫൻ എന്നിവർ പ്രസംഗിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.