തൈക്കാട്ടുശ്ശേരി : മദ്യവിമുക്ത ഇടവകയാകാനുള്ള ആഹ്വാനവുമായി സ്വാതന്ത്ര്യദിനത്തിൽ തൈക്കാട്ടുശ്ശേരി സെയ്ൻറ് പോൾസ് പള്ളി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. രാവിലെ പള്ളി പ്രാർത്ഥനയ്ക്കുശേഷം ഇടവകയിലെ പുരുഷന്മാർ മദ്യക്കുപ്പി തകർത്ത് പ്രതീകാത്മക പരിപാടിയിൽ പ്രതിജ്ഞയെടുത്തു. ഫാ. സ്റ്റാഴ്സൺ കള്ളിക്കാടന് ഭവന സന്ദർശനം നടത്തുബോഴുണ്ടായ ഒരു തിക്താനുഭവമാണ് പ്രേരണ.
