Ultimate magazine theme for WordPress.

സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് ശുശ്രൂഷക സമ്മേളനം

പാറശ്ശാല : സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 21 ന്  രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ പാറശ്ശാല യഹോവ നിസ്സി ഏ.ജി ചർച്ചിൽ സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ശുശ്രൂഷക സമ്മേളനം നടക്കും. റവ. എൻ. പീറ്റർ സമ്മേളനത്തിന് നേതൃത്വം നൽകും.

പാ. വിനിൽ സതീഷ്, പാ. ജോൺസൻ സത്യനാഥൻ കോയമ്പത്തൂർ, പാ. ജ്ഞാന സെൽവൻ എന്നിവർ ശുശ്രൂഷകൾ നിർവ്വഹിക്കുന്നതോടൊപ്പം സംഘടനയെക്കുറിച്ചുള്ള വിശദീകരണവും നൽകും. എസ്.പി.സി കോയർ ഗാന ശുശ്രുഷ നയിക്കും. പെന്തെക്കോസ്ത് സഭകളുടെ ഏകീകരണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിച്ച് വരുന്ന ഈ സംഘടന ശുശ്രൂഷകന്മാരുടെ ക്ഷേമം, സഭകളുടെ സംരക്ഷണം, ആത്മീക ഉണർവ്വ് എന്നിങ്ങനെയുള്ള മൂല്യവത്തായ ലക്ഷ്യങ്ങൾ മുമ്പ് കൂട്ടി കണ്ട് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിരിക്കുന്നു.

Sharjah city AG
Leave A Reply

Your email address will not be published.