Ultimate magazine theme for WordPress.

നാഗസാക്കി അനുസ്മരണം: പാശ്ചാത്യ രാജ്യങ്ങൾ ചടങ്ങ് ബഹിഷ്കരിച്ചു

നാഗസാക്കി : ഇന്ന് നടക്കുന്ന നാഗസാക്കി അനുസ്മരണ ചടങ്ങിൽ യുഎസ്, യുകെ, ഇയു, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളിലെ അംബാസഡർമാർ പങ്കെടുക്കില്ല. ഗാസ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ചടങ്ങിലേക്ക് ഇസ്രായേലിനെ ക്ഷണിക്കേണ്ടതില്ലെന്ന ജപ്പാന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചാണ് പാശ്ചാത്യ രാജ്യങ്ങൾ പരിപാടി ബഹിഷ്‌കരിക്കുന്നത്.

ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിഷേധം ഉയരുമെന്ന് ഭയന്നാണ് ഇസ്രായേല്‍ അംബാസഡർ ഗിലാദ് കോഹെനെ ക്ഷണിക്കാതിരുന്നതെന്ന് നാഗസാക്കി മേയർ ഷിറോ സുസുക്ക് പറഞ്ഞതായി എഎഫ്‌പി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എന്നാൽ ജപ്പാൻ അനുസ്മരണത്തെ രാഷ്ട്രീയവൽക്കരിച്ചുവെന്നും അതിനാൽ പങ്കെടുക്കില്ലെന്നും യുഎസ് അംബാസഡർ റാം ഇസ്രായേൽ ഇമ്മാനുവൽ പറഞ്ഞു

Sharjah city AG
Leave A Reply

Your email address will not be published.