ഇംഗ്ലണ്ട് : MPA UKയുടെ ആഭിമുഖ്യത്തിൽ രാജ്യത്തിന്റെ ഉണർവ്വിനായി ഇംഗ്ലണ്ടിലെ ഏഴ് റീജിയനുകളിൽ നടക്കുന്ന ഏകദിന പ്രാർത്ഥനാ സംഗമത്തിന്റെ രണ്ടാംഘട്ടം ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ പതിനൊന്ന് മുതൽ വൈകിട്ട് രണ്ടുവരെ ലണാർക്ഷെർ ക്രിസ്ത്യൻ ഫെലോഷിപ്പ് ചർച്ചിന്റെ ചുമതലയിൽ ഗ്ലാസ്‌ക്കോ പട്ടണത്തിൽ നടക്കും
പ്രസിഡണ്ട് പാസ്റ്റർ ബിനോയ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. പ്രയർ കോ – ഓഡിനേറ്റർ പാസ്റ്റർ ജോൺസൺ ജോർജ്ജ് നേതൃത്വം നൽകും. സ്കോട്ലാൻഡ് ഏരിയ കോഓർഡിനേറ്റർ ബ്രദർ സുറിൽ തോമസ് മീറ്റിംഗുകളുടെ ക്രമീകരണങ്ങൾ നിർവ്വഹിക്കും. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പാസ്റ്റർ സാംകുട്ടി പാപ്പച്ചൻ ( വൈസ് പ്രസിഡന്റ്), പാസ്റ്റർ ഡിഗോൾ ലൂയിസ് ( സെക്രട്ടറി), പാസ്റ്റർ പി. സി സേവ്യർ ( ജോയന്റ് സെക്രട്ടറി) പാസ്റ്റർ ജിനു മാത്യു (ട്രഷറർ) എന്നിവരും മറ്റ് കർത്തൃദാസന്മാരും പങ്കെടുക്കും.
