കൽപ്പറ്റ : 42 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം വന്നു. മേപ്പാടിയിൽ മാത്രം 18 പേർ മരിച്ചു. വയനാട്ടിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യമെത്തും
സ്വകാര്യ ആശുപത്രികളിൽ അഞ്ച് മൃതദേഹങ്ങളാണുള്ളത്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങികിടക്കുന്നുണ്ട്. 70 ലധികം ആളുകൾ പരിക്കേറ്റ് ചികിത്സ തേടിയിട്ടുണ്ട്.ഇവരിൽ 3 കുട്ടികളും ഉൾപ്പെടുന്നുണ്ട്. രക്ഷാ പ്രവർത്തനം അതീവ ദുഷ്കരമായി തുടരുകയാണെന്ന് ദൗത്യ സംഘം വ്യക്തമാക്കി.
