\’ആരാധനാലയങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഇനി കലക്ടറുടെ അനുമതി തടസ്സമാവില്ല\’
\’ആരാധനാലയങ്ങളുടെ നിർമ്മാണപ്രവർത്തനങ്ങൾക്ക് ഇനി കലക്ടറുടെ അനുമതി തടസ്സമാവില്ല\’
ആരാധനാലയങ്ങൾ നിർമ്മിക്കുന്നതിന് ജില്ലാ കളക്ടർമാരുടെ മുൻകൂട്ടിയുള്ള അനുമതി വാങ്ങണമെന്ന, വർഷങ്ങളായി നിലനിൽക്കുന്ന നിയമം മാറ്റാൻ സർക്കാർ തീരുമാനിച്ചു. ഇനി മേലിൽ കെട്ടിട നിയമം പാലിച്ച്, ഏത് മതവിഭാഗക്കാർക്കും ആരാധനാലയങ്ങൾ നിർമ്മിക്കാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളുടെ അനുമതി മതി. ഇതിന് കഴിയുംവിധം നിലവിലുള്ള കെട്ടിട നിയമങ്ങൾ ഭേദഗതി ചെയ്തത് ക്യാബിനറ്റ് അംഗീകരിച്ചു. ഇതോടെ വർഷങ്ങളായി വിശ്വാസികൾ അനുഭവിച്ചുവന്ന കണക്കറ്റ പ്രയാസങ്ങൾക്കാണ് അറുതിയായത്. കേരളത്തിലെ വിവിധ മതവിശ്വാസികളുടെ ആരാധനാലയങ്ങൾ സൗഹാർദ്ദത്തിൻ്റെയും സ്നേഹത്തിൻ്റെയും കേന്ദ്രങ്ങളായാണ് നാട്ടിൽ വർത്തിക്കുന്നത്.