ടെല്‍അവീവ് : ഗാസയില്‍ ബന്ദിയായ ഇസ്രായേല്‍ സൈനികയുടെ വീഡിയോ പുറത്തുവിട്ട് കുടുംബം. വെടിനിര്‍ത്തല്‍ കരാറിന് ഉടക്കുമായി നെതന്യാഹു രംഗത്തുവന്ന സാഹചര്യത്തിലാണ് വീഡിയോ പുറത്തുവിട്ടത്.
”ഒക്ടോബര്‍ ഏഴിന് ഞാന്‍ കിടന്നുറങ്ങവേ തട്ടിക്കൊണ്ടുപോയപ്പോള്‍ ഇസ്രായേല്‍ സുരക്ഷാസംവിധാനം എന്തെടുക്കുകയായിരുന്നു? ഇപ്പോള്‍ എവിടെയാണ് നിങ്ങള്‍?. ഒരു സൈനിക ഉദ്യോഗസ്ഥയായിട്ടും എന്നെ എന്തിനാണ് ഉപേക്ഷിക്കുന്നത്. പ്രിയപ്പെട്ട സര്‍ക്കാര്‍, നിങ്ങള്‍ നിങ്ങളുടെ ജോലി ചെയ്യുക. ഞങ്ങളെ ജീവനോടെ വീട്ടിലേക്ക് എത്തിക്കുക” -വീഡിയോ സന്ദേശത്തില്‍ പറയുന്നു.
