Ultimate magazine theme for WordPress.

ഐപിസി സൺഡേസ്ക്കൂൾ മേഖല അർദ്ധവാർഷിക പരീക്ഷ നാളെ

കുമ്പനാട്: ഐപിസി സൺഡേസ്ക്കൂൾ മേഖല അർദ്ധവാർഷിക പരീക്ഷ ഞായറാഴ്ച  രാവിലെ 8.30 മുതൽ 9.30 വരെ പ്രാദേശിക സൺഡേസ്കൂളുകൾ ക്രമികരിക്കുന്ന പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.

പകുതി പാഠങ്ങളിൽ നിന്നാകും ചോദ്യങ്ങൾ. സെൻ്ററിൽ നിന്നും നിയമിക്കുന്ന എക്സാമിനേഴ്സിൻ്റെ ചുമതലയിൽ പരീക്ഷ നടക്കുമെന്ന് മേഖല പ്രസിഡൻ്റ് ജോജി ഐപ്പ് മാത്യൂസ്, സെക്രട്ടറി പി.പി.ജോൺ, പരീക്ഷ കൺട്രോളർ പാസ്റ്റർ ജോസ് വർഗീസ് എന്നിവർ അറിയിച്ചു.. ഉത്തരക്കടലാസുകളുടെ മൂല്യനിർണ്ണയം ജൂലൈ 3 ബുധനാഴ്ച തിരുവല്ല ഐപിസി പ്രെയർ സെൻ്റർ ഹാളിൽ നടക്കും.

മേഖല സൺഡേസ്കൂൾ ദിനത്തോടനുബന്ധിച്ച് ശേഖരിച്ച സ്തോത്രകാഴ്ച്ച ട്രഷററെ ഏൽപ്പിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9526366370

Sharjah city AG
Leave A Reply

Your email address will not be published.