ശ്രീനഗർ : യോഗ ചെയ്യുന്നവരുടെയെണ്ണം ലോകമെമ്പാടും വർധിച്ചുവരികയാണെന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് ജമ്മു കശ്മീരിലെ ശ്രീനഗറിൽ നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം.
“യോഗയിലൂടെ നേടിയടുത്ത ഊർജമാണ് ശ്രീനഗറിൽ കാണാൻ കഴിയുന്നത്. ഐക്യരാഷ്ട്ര സഭയിൽ അന്താരാഷ്ട്ര യോഗ ദിനം സംബന്ധിച്ച നിർദേശം 2014-ലാണ് ഞാൻ മുന്നോട്ടുവെക്കുന്നത്. 177 രാജ്യങ്ങളാണ് നിർദേശത്തെ പിന്തുണച്ചത്. അന്നുമുതൽ യോഗ ദിനത്തിന് വൻ പിന്തുണയാണ് ലഭിക്കുന്നത്. വിദേശ സന്ദർശനം നടത്തുന്ന അവസരങ്ങളിൽ ലോക നേതാക്കൾ യോഗയെക്കുറിച്ച് സംസാരിക്കാറുണ്ട്.” അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അന്താരാഷ്ട്ര യോഗ ദിനം ചരിത്രപരമായ പത്തുവർഷം പിന്നിട്ടു.
