Ultimate magazine theme for WordPress.

നൈജീരിയയിൽ ക്രൈസ്തവർക്ക് നേരെ ആക്രമണം; 5 പേര് കൊല്ലപ്പെട്ടു

നൈജീരിയ : നൈജീരിയയിലെ കജുരു കൗണ്ടിയിലെ മാരോ വാർഡിൽ സ്ഥിതി ചെയ്യുന്ന അംഗുവാൻ പോൾ എന്നറിയപ്പെടുന്ന എവേഹ്കോ ഗ്രാമത്തിൽ ജൂൺ 17-ന് തീവ്രവാദികൾ നടത്തിയ ആക്രമണത്തിലാണ് അഞ്ച് ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടത്. പ്രാർഥനാ സമ്മേളനം നടക്കുന്നതിനിടയിലാണ് തീവ്രവാദികൾ ആക്രമണം നടത്തിയത്.

ജീവഹാനിക്ക് പുറമെ നിരവധി മോട്ടോർ സൈക്കിളുകളും ആക്രമണത്തിൽ കത്തിനശിച്ചു. അക്രമികൾ പാസ്റ്ററുടെ വീടിനും പ്രാർഥനാ യോഗത്തിനെത്തിയ സഭാ നേതാക്കളുടെ നിരവധി മോട്ടോർസൈക്കിളുകൾക്കും തീയിട്ടതായും ഗ്രാമവാസിയായ ബെഞ്ചമിൻ മാരോ വെളിപ്പെടുത്തുന്നു.

Sharjah city AG
Leave A Reply

Your email address will not be published.