പാക്കിസ്ഥാൻ : വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പത്തൂൺഖ്വ പ്രവിശ്യയിൽ വ്യാഴാഴ്ച രാത്രിയാണ് പഞ്ചാബ് പ്രവിശ്യയിലെ സിയാൽക്കോട്ട് സ്വദേശിയായ മുഹമ്മദ് ഇസ്മായിലിനെയാണ് ക്ഷുഭിതരായ ആൾക്കൂട്ടം വെടിവെച്ചു കൊന്നശേഷം പൊതുസ്ഥലത്ത് കെട്ടിത്തൂക്കിയത്.
ഖുർആന്റെ പേജുകൾ കത്തിച്ചെന്നാരോപിച്ച് വ്യാഴാഴ്ച മുഹമ്മദിനെ സ്വാത് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാത്രിയോടെ പോലീസ് സ്റ്റേഷനിലെത്തിയ ജനക്കൂട്ടം മുഹമ്മദിനെ വിട്ടുനൽകാൻ പോലീസിനോട് ആവശ്യപ്പെട്ടു. പോലീസ് വിസമ്മതിച്ചതോടെ വെടിയുതിർക്കുകയായിരുന്നു.
