Ultimate magazine theme for WordPress.

തിരുവനന്തപുരത്ത് പ്രാർത്ഥനാ സംഗമം നടന്നു

കോട്ടയം : നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയറ്റത്തിൽ നടക്കുന്ന സെലിബ്രേഷൻ ഓഫ് ഹോപ്പിന്റെ ഭാഗമായി ജില്ലകൾ നടത്തുന്ന പ്രാർത്ഥനാ സംഗമം തിരുവനന്തപുരം ജില്ലയിൽ നാല് സ്ഥലങ്ങളിലെ സഭകളായ തോന്നയ്ക്കൽ ഐ പി സി സിയോൻ സഭ, പേരൂർക്കട ഐപിസി ഫെയ്ത്ത് സെന്റർ, കാട്ടാക്കട എജി ഗോസ്പൽ സെന്റർ, പാറശാല യഹോവ നിസി എജി സഭ എന്നിവിടെങ്ങളിലായി നടന്നു.

ഓരോ സ്ഥലങ്ങളിൽ നിന്നും പ്രാർത്ഥനാ സഹകാരികളായി തെരഞ്ഞെടുക്കപ്പെട്ട ടീം അംഗങ്ങളെ പാ എൻ പീറ്റർ പ്രാർത്ഥിച്ചു അനുഗ്രഹിച്ചു. പാ ജ്ഞാന സെൽവം സ്വാഗതം അറിയിക്കുകയും, ബ്ര ജോയി താനവേലിൽ ഓരോ സ്ഥലങ്ങളിലും യോഗത്തെ കുറിച്ചുള്ള വിശദീകരണം നൽകി. പാ പ്രിൻസ് തോമസ്, പാ സാം ഡി ജോൺ എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

Sharjah city AG
Leave A Reply

Your email address will not be published.