ഇംഫാല്‍ : മണിപ്പൂരിലെ കാങ്പോക്പി ടൗണില്‍ ചരക്കുകളും സാധനങ്ങളും കയറ്റി പോകുകായിരുന്ന ട്രക്ക് അക്രമികള്‍ കത്തിച്ചു.സംസ്ഥാന പൊലീസ് സേനയും മണിപ്പൂര്‍ ഫയര്‍ സര്‍വീസും തീ അണയ്ക്കാന്‍ നിയോഗിക്കപ്പെട്ടു.
അക്രമികള്‍ വെടിവെച്ചതിനെ തുടര്‍ന്ന് പൊലീസും തിരികെ വെടിവെച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
