ഫ്രാൻസ് : ഫ്രാൻസിൽ ഈ വർഷം പുതിയതായി 105 വൈദികർ അഭിഷേകം ചെയ്യപ്പെടുമെന്ന് എപ്പിസ്കോപ്പൽ കോൺഫറൻസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം 88 വൈദികരായിരുന്നു പുതിയതായി അഭിഷേകം ചെയ്യപ്പെട്ടത്.
മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പൗരോഹിത്യം സ്വീകരിക്കുന്ന വൈദികരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായതായും 17 പേർ കൂടുതലാണെന്നും ഫ്രാൻസ് എപ്പിസ്കോപ്പൽ കോൺഫറൻസ് വെളിപ്പെടുത്തി.
