Ultimate magazine theme for WordPress.

പരിശുദ്ധത്മാവിന്റെ പേരിൽ നടക്കുന്ന വ്യാജ പ്രവചനങ്ങൾ വേദവിപരീതമാണെന്ന് ഐ.പി.സി സഭ

കുമ്പനാട് : പരിശുദ്ധത്മാവിന്റെ പേരിൽ നടത്തുന്ന ലിക്യുഡ് ഫയർ, ഫയർ പറഞ്ഞുള്ള വീഴ്ത്തൽ, പകർച്ച, വ്യാജ പ്രവചനങ്ങൾ എന്നിവ വേദവിപരീതമാണെന്നും ഇങ്ങനെയുള്ള യോഗങ്ങളിൽ ഐപിസിയിലെ ശുശ്രൂഷകന്മാരും വിശ്വാസികളും പങ്കെടുക്കുകയോ ഇതിനെ പ്രോത്സാഹിപ്പിക്കുന്നവരെ ശുശ്രൂഷകൾക്ക് ക്ഷണിക്കുകയോ ചെയ്യരുതെന്നും ഐ.പി.സി ജനറൽ എക്സിക്യൂട്ടിവ് പ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

വേദപുസ്തക ഉപദേശങ്ങളിൽ നിലനിൽക്കുന്ന സഭയാണ് ഇന്ത്യ പെന്തെക്കോസ്തു സഭയെന്നും എഴുതപ്പെട്ട ദൈവ വചനത്തിന് വിരുദ്ധമായ പ്രവർത്തനങ്ങളേയും പ്രവണതകളേയും ഐ.പി.സി സഭ അംഗീകരിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ഇത്തരം പ്രവണതകളെ ഒരു കാലത്തും അംഗീകരിക്കില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടി.

Sharjah city AG
Leave A Reply

Your email address will not be published.