തൃശൂർ : ഗ്ലോറിയ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 22 ന് മിഷൻ ക്വാർട്ടേഴ്സിലെ ഫുൾ ഗോസ്പൽ ചർച്ച് വർഷിപ് സെന്ററിൽ യുവജന സമ്മേളനം നടക്കും.
പാ എ സി ജോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ജെയിംസ് വർഗീസ് ഐ എ എസ്, എം വി സെബാസ്റ്റ്യൻ, പി കെ സതീഷ്, ഡോ ജെയിംസ് സക്കറിയ എന്നിവർ ക്ലാസുകൾ നയിക്കും. പാ സി വി ലാസർ, പാ ബെൻ റോജർ, ടോണി ഡി ചെവൂക്കാരൻ, ജേക്കബ് പി പി തുടങ്ങിയവർ നേതൃത്വം നൽകും.
