Ultimate magazine theme for WordPress.

കടുനയിൽ നിന്ന് തട്ടിക്കൊണ്ടുപോയ വൈദികൻ മോചിക്കപ്പെട്ടു

നൈജീരിയ : നൈജീരിയന്‍ സംസ്ഥാനമായ കടുനയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഫാ. ഗബ്രിയേൽ ഉകെയെയാണ് മോചിക്കപ്പെട്ടത്. വൈദികന്‍ സുരക്ഷിതമായി മോചിപ്പിക്കപ്പെട്ടുവെന്നും പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയര്‍പ്പിക്കുന്നതായും കഫൻചാൻ രൂപത വക്താവ് ഫാ. ഗബ്രിയേൽ ഒകാഫോര്‍ അറിയിച്ചു.

ഞായറാഴ്ച സാംഗോ കറ്റാഫ് പ്രാദേശിക പരിധിയിലെ സമാൻ ദാബോയിലെ സെൻ്റ് തോമസ് ഇടവകയുടെ റെക്‌ടറിയിൽ നിന്നാണ് അദ്ദേഹത്തെ തട്ടികൊണ്ടുപോയത്. ഒരു ദിവസത്തിന് ശേഷമാണ് മോചിപ്പിച്ചിരിക്കുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.