തിരുവനനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘വിവരദോഷി’ പരാമർശത്തിൽ പ്രതികരിച്ച് യാക്കോബായ സഭ മുൻ നിരണം ഭദ്രസനാധിപൻ ഗീവർഗീസ് മോർ കൂറിലോസ്. തനിക്ക് പറയാനുള്ള കാര്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പറഞ്ഞത്. മുഖ്യമന്ത്രി പറയാനുള്ളതും അദ്ദേഹം പറയട്ടെ. ആർക്കും ആരെയും വിമർശിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടെന്നും ഗീവർഗീസ് മോർ കൂറിലോസ് പറഞ്ഞു.
