വീണ്ടും ഗാസയിൽ ആക്രമണം നടത്തി ഇസ്രായേൽ
ഡെയ്ർ അൽ ബലാ: മധ്യ ഗാസയിലെ ഡെയ്‍ർ അൽ ബലായിൽ ചൊവ്വാഴ്ച രാത്രിയും ബുധനാഴ്ച രാവിലെയുമായി ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടു. ആറുപേരുടെ മൃതദേഹം പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ സന്നദ്ധസേവകർ കണ്ടെടുത്തു.
