തൃശൂർ : ഐപിസി ഇരിങ്ങാലക്കുട സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 8 മുതൽ 11 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് സെന്റർ വാർഷിക കൺവെൻഷൻ നടക്കും. ശനിയാഴ്ച ഐപിസി ഹെബ്രോൺ പൂച്ചട്ടി സഭയിൽ പ്രസിഡന്റ് പാ ഗെരിസിം പി ജോണിന്റ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ സെന്റർ കൺവെൻഷന്റെ അനുഗ്രഹത്തിനായി കമ്മിറ്റി രൂപികരിച്ചു.