Ultimate magazine theme for WordPress.

ഇസ്രായേല്‍ പൗരന്മാര്‍ക്ക് മാലിദ്വീപ് പ്രവേശനം നിരോധിച്ചു

മാലിദീപ് : പാലസ്തീനില്‍ മാസങ്ങളായി തുടരുന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇസ്രായേല്‍ പൗരന്മാര്‍ക്ക് മാലിദ്വീപ് വിലക്കേര്‍പ്പെടുത്തി. രാജ്യത്തേക്ക് ഇസ്രായേലി പൗരന്മാരുടെ പ്രവേശനം നിരോധിക്കുന്നതിന് നിയമ ഭേദഗതി നടത്തുമെന്നാണ് മാലിദ്വീപ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇസ്രായേലിന്റെ പാസ്പോര്‍ട്ട് രാജ്യത്ത് നിരോധിക്കാനുള്ള തീരുമാനം മന്ത്രിസഭ യോഗത്തില്‍ പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു സ്വീകരിച്ചതായി ആഭ്യന്തര സുരക്ഷ, സാങ്കേതിക മന്ത്രി അലി ഇഹ്‌സന്‍ പറഞ്ഞു. നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കാബിനറ്റ് ഉപസമിതി രൂപീകരിക്കും.

Sharjah city AG
Leave A Reply

Your email address will not be published.