മസ്‌ക്കറ്റ് : മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയുടെ നേതൃത്ത്വത്തിൽ തണൽ ജീവകാരുണ്യ പദ്ധതിയിൽ ഈ വർഷം നടപ്പാക്കുന്ന ‘കാരുണ്യ സ്പർശം’ എന്ന് നാമകരണം ചെയ്തിരിക്കുന്ന ചികിത്സാ സഹായ പദ്ധതിയിലൂടെ അർബുദ രോഗികൾക്ക് സഹായം ലഭ്യമാക്കുന്നു.
പദ്ധതിയുടെ ഈ വർഷത്തെ ഉദ്ഘാടനം റുവി സെൻ്റ് തോമസ് പള്ളിയിൽ നടന്ന ചടങ്ങിൽ ഡോ രാജ്യശ്രീ നാരായണൻകുട്ടി നിർവ്വഹിച്ചു. ഡോ ഗീവർഗീസ് യോഹന്നാനിൽ നിന്ന് പദ്ധതിക്കായുള്ള ആദ്യ തുക സ്വീകരിച്ചു.
