Ultimate magazine theme for WordPress.

ഹമാസിന്റെ രഹസ്യ തുരങ്കങ്ങള്‍ പിടിച്ചെടുത്ത് ഇസ്രായേല്‍ സൈന്യം

ഗാസ: ഈജിപ്ത്-ഗാസ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന തന്ത്രപ്രധാനമായ ഇടനാഴിയുടെ നിയന്ത്രണം പിടിച്ചെടുത്തതായി ഇസ്രായേല്‍ സൈന്യം. എട്ടാം മാസത്തിലെത്തിയ ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ നിര്‍ണായകമായേക്കാവുന്ന നീക്കമാണിത്.

ഫിലാഡല്‍ഫി ഇടനാഴി എന്നറിയപ്പെടുന്ന പ്രദേശം ഇസ്രായേലും ഈജിപ്തും ഏര്‍പ്പെടുത്തിയ ഒരു വര്‍ഷത്തോളം നീണ്ട ഉപരോധത്തിനിടയിലും ആയുധങ്ങളും മറ്റ് വസ്തുക്കളും എത്തിക്കാന്‍ ഹമാസിനെ സഹായിച്ചിരുന്നു. കള്ളക്കടത്തിലൂടെ സാധനങ്ങള്‍ എത്തിക്കാന്‍ നിര്‍മിച്ച തുരങ്കങ്ങള്‍ ഇതോടെ ഇസ്രായേലിന്റെ നിയന്ത്രണത്തിലായി.

Sharjah city AG
Leave A Reply

Your email address will not be published.