Ultimate magazine theme for WordPress.

ഇസ്രയേൽ എംബസിയ്ക്ക് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ തീയിട്ടു

മെക്സിക്കോ : ഇസ്രയേലിന്റെ റഫ ആക്രമണത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രതിഷേധം കനത്തു. മെക്സിക്കോയിലെ ഇസ്രയേൽ എംബസിയ്ക്ക് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ തീയിട്ടു. എംബസിക്ക് മുന്നിൽ നിയന്ത്രണാതീതമായ പ്രതിഷേധമാണ് ഉണ്ടായത്. “അർജൻ്റ് ആക്ഷൻ ഫോർ റഫ” എന്ന് പേരുള്ള പ്രകടനത്തിൽ 200 ഓളം പേർ പങ്ക് ചേർന്നു.

പ്രതിഷേധക്കാർ എംബസിക്ക് നേരെ കുപ്പി ബോംബുകൾ എറിഞ്ഞു. മുഖം മറച്ചെത്തിയ പ്രതിഷേധക്കാർ പൊലീസിനെതിരെ കല്ലുകളും വലിച്ചെറിഞ്ഞു. തുടർന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്.

Sharjah city AG

Comments are closed.