Ultimate magazine theme for WordPress.

പഞ്ചാബ് പ്രവിശ്യയിലെ പലായനം ചെയ്ത ക്രൈസ്തവർ മടങ്ങിയെത്തി

പഞ്ചാബ് : ക്രൈസ്തവർക്കുനേരെ നടന്ന ആൾക്കൂട്ട ആക്രമണത്തെ തുടർന്ന് പഞ്ചാബ് പ്രവിശ്യയിലെ സർഗോധ ജില്ലയിലെ മുജാഹിദ് കോളനിയിൽനിന്ന് പലായനം ചെയ്ത ക്രൈസ്തവർ മടങ്ങിയെത്തി. മതനിന്ദ ആരോപിച്ച് മെയ് 25-നാണ് കോളനിയിലെ ക്രൈസ്തവർക്കുനേരെ ഇസ്ലാം മതവിശ്വാസികൾ ആക്രമണം നടത്തിയത്.

200-ലധികം കുടുംബങ്ങളായിരുന്നു ഈ പ്രദേശത്ത് താമസിച്ചിരുന്നത്. സ്ഥിതിഗതികൾ ഇപ്പോൾ സമാധാനപരമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഖിസാർ ഹയാത്ത് അവകാശപ്പെട്ടതിനെ തുടർന്നാണ് ക്രൈസ്തവർ ഉൾപ്പെടെയുള്ളവർ മടങ്ങിയെത്തിയത്. “പ്രാദേശികസമൂഹത്തിന് ഉറപ്പുനൽകാൻ വർധിച്ച പൊലീസ് സാന്നിധ്യം ഉണ്ട്. ഇരുപത്തിയെട്ടുപേരെ ജയിലിലടച്ചിട്ടുണ്ട് “- ഹയാത്ത് വെളിപ്പെടുത്തി

Leave A Reply

Your email address will not be published.