കോട്ടയം : കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ തെള്ളകം ചൈതന്യയിൽ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവഹിച്ചു. മെമ്പർ ആലീസ് ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു തുടർന്ന് ഫാ സുനിൽ പെരുമാനൂർ, സിസ്റ്റർ ലിസ്സി ജോസഫ് എന്നിവർ പ്രസംഗിച്ചു. വയോജനങ്ങളുടെ കൂടിവരവിനും മാനസികോല്ലാസത്തിനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂട്ടായ്മ സംഘടിപ്പിച്ചിരിക്കുന്നത്.
