കോട്ടയം : കോട്ടയത്ത് വിജയപുരം വിമലഗിരി പാസ്റ്ററൽ സെന്റ്ററിൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ സഭയുടെ മതബോധന രംഗത്ത് തനതായ സംഭാവനകൾ നൽകുന്നവർക്കുള്ള 2023ലെ കെസിബിസി ഫാ. മാത്യു നടയ്ക്കൽ അവാർഡുകൾ വിതരണം ചെയ്തു.ഡോ. പി.സി. അനിയൻകുഞ്ഞ്, കെ.പി. ജോൺ, എലിസബത്ത് വർഗീസ് എന്നിവർ പുരസ്ക്കാരങ്ങൾ ഏറ്റുവാങ്ങി. ഫാ. ടോണി കോഴിമണ്ണിൽ, ഫാ. വർഗീസ് കോട്ടക്കാട്ട് എന്നിവർ പ്രസംഗിച്ചു.
