വൈപ്പിൻ : പുതുവൈപ്പ് ക്രിസ്ത്യൻ ചർച്ചിൽ ഇന്ന് ഉച്ചകഴിഞ്ഞ് 3 .30 ന് യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിൻ്റെ (യുപിഎഫ് ) ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസ് മത്സരം നടത്തുന്നു.
റോമർ മുതൽ യൂദാ വരെയുള്ള ലേഖനഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ തയ്യാറാക്കുക.രണ്ടുപേർ അടങ്ങുന്ന ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരം. ഒരു സഭയിൽ നിന്നും എത്ര ഗ്രൂപ്പുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം. പ്രായപരിധി ബാധകമല്ല.ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന ഗ്രൂപ്പുകൾക്ക് പ്രത്യേകം ട്രോഫികൾ ഉണ്ടായിരിക്കും.
