പെരുവ : സുവിശേഷയോഗവും പ്രമോഷണൽ മീറ്റിംഗും ഗോസ്പൽ ഫോർ ദ ഡിസേബിൾ ഇൻ ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പെരുവ ശാരോൺ ചർച്ചിൽ വച്ച് നടത്തപ്പെടുന്നു. (മെയ് 26) ഞായറാഴ്ച 6.30ന് ആണ് സമയം ക്രമീകരിച്ചിരിക്കുന്നത്.
പാസ്റ്റർ അലക്സ് മാത്യു അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ പാസ്റ്റർ ഷാലു ചെറിയാൻ വചനം പ്രസംഗിക്കും. ജി എഫ് ഡി ഐ ജനറൽ സെക്രട്ടറി സന്തോഷ് വർഗീസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കും.ശാരീരിക വൈകല്യമുള്ള കുട്ടികൾക്കോ വൈകല്യം ഉള്ളവരുടെ മക്കൾക്കോ പഠന ഉപകരണ വിതരണം ചെയ്യും.
