Ultimate magazine theme for WordPress.

മതസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും രാജ്യത്തു പുലരണം: മാർത്തോമാ മെത്രാപ്പൊലീത്ത

തിരുവല്ല: ജനകീയ പ്രശ്നങ്ങളിൽ ഇടപെടുന്നവരും വിഭാഗീയതകൾക്കതീതമായ നിലപാടുള്ളവരും പൊതുജീവിതത്തിൽ ധാർമ്മികത ഉയർത്തിപിടിക്കുന്നവരുമാണ് തിരഞ്ഞെടുപ്പിൽ വിജയിക്കേണ്ടതെന്ന് ഡോ. തിയാഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത.

എല്ലാവരും ഉത്തരവാദിത്വ ബോധത്തോടെ വോട്ടുചെയ്യണം. മത സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും രാജ്യത്തു പുലരണം. ന്യൂനപക്ഷങ്ങൾ സംരക്ഷിക്കപ്പെടണം. നൂറ്റാണ്ടുകളായി രാജ്യം കാത്തുസൂക്ഷിച്ച ബഹുസ്വരതയും ജനങ്ങൾ തമ്മിലുള്ള സൗഹൃദവും കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണം. വൈവിദ്ധ്യമാണ് ഇന്ത്യയുടെ ചാരുത. അതിൽ വിള്ളൽ വീണുകൂടാ! വെറുപ്പും വിദ്വേഷവും വളരാൻ അനുവദിച്ചു കൂടാ! ജനാധിപത്യം സംരക്ഷിക്കപ്പെടണം. ഭരണഘടനാ അവകാശമായ മതസ്വാതന്ത്ര്യത്തിന് നേരെ നടക്കുന്ന നീക്കങ്ങൾ ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.