സഭാ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രഭാത അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണം : സിബിസിഐ
ന്യൂഡൽഹി : കത്തോലിക്ക സഭയുടെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രഭാത അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന നിർദേശവുമായി സിബിസിഐ. സ്ഥാപനത്തിൻ്റെ പ്രധാന കവാടത്തിൽ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. 13 പേജുള്ള മാർഗനിർദേശങ്ങളാണ് സിബിസിഐ കത്തോലിക്കാ സഭയുടെ സ്കൂളുകൾക്ക് നൽകിയത്. ക്രൈസ്തവ മൂല്യങ്ങൾ ഉൾക്കൊണ്ട് വിദ്യാർഥികളും അധ്യാപകരും പെരുമാറണമെന്ന് സിബിസിഐ നിര്‍ദ്ദേശിച്ചു.
മാനുഷികമൂല്യങ്ങളും നേതൃത്വ ഗുണപാഠവും ഉണ്ടാകുന്നതിനുള്ള മൂല്യങ്ങൾ വിദ്യാർഥികൾക്കു ലഭിക്കണം. വിദ്യാർഥികൾക്കായി മാനസികാരോഗ്യ കൗൺസലിംഗുകൾ നൽകണം, വിദ്യാർത്ഥികളുടെ സുരക്ഷ ആവശ്യങ്ങൾ നടപ്പിലാക്കണം. സ്കൂളുകളിൽ ന്യൂനപക്ഷ സർട്ടിഫിക്കറ്റ് പ്രദർശിപ്പിക്കണം. സ്വാതന്ത്ര്യ സമര സേനാനികളുടെയും ദേശീയ നേതാക്കളുടെയും ചിത്രങ്ങൾ സ്കൂൾ ലൈബ്രറികളിലോ മറ്റു സ്ഥലങ്ങളിലോ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.