ഹെയ്തി : ഹെയ്തിയിൽ അനാഥാലയത്തിൽ അതിക്രമിച്ചു കയറിയ അക്രമികൾ മൂന്ന് സന്യാസിനിമാരെ തട്ടിക്കൊണ്ടുപോയി. തലസ്ഥാനമായ പോർട്ട്-ഓ-പ്രിൻസിൻറെ 80% നിയന്ത്രിക്കുന്ന ക്രിമിനൽ സംഘങ്ങളാണ് അക്രമത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. രാജ്യത്ത് കത്തോലിക്കാ സഭയുടെ പ്രവർത്തനങ്ങളെ ഈ ക്രിമിനൽ സംഘങ്ങളുടെ ആക്രമണങ്ങൾ കൂടുതൽ വഷളാക്കുകയാണ്. വാർത്ത വെളിപ്പെടുത്തിയത് കാരിഫോർ-ഫ്യൂലെസിലെ സെന്റെ -ജെറാർഡ് ഇടവകയിലെ മുൻ ഇടവക വികാരിയായ ഫാദർ ഗിൽബർട്ട് പെൽടോപ്പാണ്. അദ്ദേഹം പറയുന്നതനുസരിച്ച്, സായുധരായ ആളുകൾ ലാ മഡലീൻ അനാഥാലയത്തിലേക്ക് അതിക്രമിച്ചു കയറി, സെൻ്റ് ജോസഫ് സന്യാസിനി സമൂഹത്തിലെ മൂന്ന് സന്യാസിനിമാരെയാണ് തട്ടിക്കൊണ്ടു പോയത്. 400 മാവോയിസ്‌റ്റ് സംഘത്തിന്റെ നിയന്ത്രണത്തിലുള്ള പോർട്ട് ഓ പ്രിൻസ് എന്ന പ്രദേശത്താണ് അനാഥാലയം സ്ഥിതി ചെയ്യുന്നത്.
