പുതുച്ചേരി: തമിഴ്‌നാട്ടില്‍ കാണാതായ ഒൻപതുവയസ്സുകാരിയുടെ മൃതദേഹം ഓടയില്‍ നിന്നും കണ്ടെത്തി. കൈയും കാലും കെട്ടിയ നിലയില്‍ നഗരത്തിലെ അഴുക്കുചാലില്‍ നിന്നാണ് കണ്ടെത്തിയത്.ഓടയില്‍ നിന്നും ദുർഗന്ധം ഉണ്ടായതിനെത്തുടർന്ന് ആളുകള്‍ പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ 8 വയസ്സിനു താഴെയുള്ളവരടക്കം ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതാകാനാണ് സാധ്യത എന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ചയാണ് അഞ്ചാംക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ കാണാതായത്. വൈകിട്ട് കളിക്കാൻ പോയ കുട്ടിയെ കാണാതാകുകയായിരുന്നു. രാത്രി എട്ടുമണിയോടെ കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. വിടിനടുത്തുള്ള റോഡിലൂടെ കുട്ടി കളിക്കാൻ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. സംഭവത്തില്‍ വലിയ രീതിയിലുള്ള ജനരോഷം ഉയരുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികള്‍ക്കായി കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി
