വാക്സിന്‍ എടുക്കാം; മദ്യപിക്കരുത്, ആരോഗ്യവിദക്തർ
സംസ്ഥാനത്തു കുത്തിവെപ്പ് പ്രവർത്തനങ്ങൾ തുടരുകയാണ്. കോവിഡ് വാക്സിൻ എടുത്തവരും എടുക്കാൻ പോകുന്നവരും 45 ദിവസത്തേക്ക് മദ്യം ഉപയോഗിക്കരുത് എന്നാണ് വിദഗ്ധർ പറയുന്നത്. പ്രതിരോധ ശേഷിയെ ബാധിക്കും എന്നതിനാലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കോവി ഷീൽഡ് ആയാലും ഭാരത് ബയോടെക്കിൻ്റെ കോ വാക്സിൻ എടുക്കുന്നവരും മദ്യം ഉപയോഗിക്കരുത് എന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ എം.കെ.സുദർശൻ അറിയിച്ചത്. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയും അസ്ട്രസെനക്കയും ചേര്‍ന്ന് വികസിപ്പിച്ച് പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിര്‍മിച്ച കൊവിഷീല്‍ഡ് വാക്‌സിനാണു രാജ്യത്ത് ആദ്യഘട്ടത്തില്‍ നല്‍കുന്നത്. 4,33,500 ഡോസ് വാക്സിനാണ് സംസ്ഥാനത്തെത്തിയത്. ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെയും അന്താരാഷ്ട്ര ഏജന്‍സികളായ ഡബ്ല്യു.എച്ച്.ഒ., യൂണിസെഫ്, യു.എന്‍.ഡി.പി. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് വാക്സിനേഷന്‍ സംഘടിപ്പിക്കുന്നത്. വിമാനമാര്‍ഗം കൊച്ചി, തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച വാക്‌സിന്‍ ലോഡുകള്‍ എറണാകുളം, കോഴിക്കോട്, തിരുവന്തപുരം റീജിയണല്‍ വാക്സിന്‍ സ്റ്റോറുകളിലേക്കു മാറ്റിയശേഷമാണു വിവിധ ജില്ലകളിലേക്കു വിതരണം ചെയതത്.
