ബിജെപിയുടെ ഭാവി മുഖ്യമന്ത്രിക്ക് മുറി, അണികളെ കൈവീശി കാണിക്കാന്‍ ബാല്‍ക്കണിയുമായി പുതിയ ആസ്ഥാന മന്ദിരം
തിരുവനന്തപുരം: ബി ജെ പിയുടെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. കെ ജി മാരാര്‍ ഭവന്‍ എന്ന് തന്നെയാണ് പുതിയ ആസ്ഥാന മന്ദിരത്തിനും പേര് നല്‍കിയിരിക്കുന്നത്. മൂന്നര വര്‍ഷം കൊണ്ടാണ് മന്ദിരത്തിന്റെ നിര്‍മാണം പൂര്‍ത്തിയായത്. ഇന്നാണ് മന്ദിരത്തിന്റെ പാലുകാച്ചല്‍. രാവിലെ 11.30 നും 12 നും ഇടയിലെ മുഹൂര്‍ത്തത്തിലാണ് പാല് കാച്ചല്‍ ചടങ്ങ്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സൗകര്യം കൂടി നോക്കിയ ശേഷമായിരിക്കും മന്ദിരം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരം തൈക്കാടാണ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്നത്. 20 വര്‍ഷം മുന്‍പാണ് ആസ്ഥാന മന്ദിരം സ്ഥിതി ചെയ്യുന്ന 55 സെന്റ് സ്ഥലം വാങ്ങിയത്. ഇവിടെ 60000 ചതുരശ്ര അടിയുള്ള മന്ദിരമാണ് പണിതിരിക്കുന്നത്. ബി ജെ പി പ്രസിഡന്റായി സി പി പത്മനാഭനും സംഘടനാ ജനറല്‍ സെക്രട്ടറിയായി പി പി മുകുന്ദനും ഉള്ളപ്പോഴായിരുന്നു സ്ഥലം വാങ്ങിയത്.
