കാസർഗോഡ് : ഐ.പി.സി കാസർഗോഡ് നോർത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും സംയുക്താരാധനയും ഫെബ്രൂവരി 2 മുതൽ 4 വരെ ബിരിക്കുളം ഐ.പി.സി ഗിൽഗാൽ സഭയിൽ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോയി ഗീവർഗീസ് പ്രാർത്ഥിച്ച് ഉത്ഘാടനം നിർവഹിക്കും. പാസ്റ്റർ മാത്യൂ ലാസർ, പാസ്റ്റർ റ്റി.എം കുര്യച്ചൻ എന്നിവർ ശുശ്രൂഷിക്കും. ആൽഫ കോറസ് കാസർഗോഡ് ഗാനശുശ്രുഷ നടത്തും .
