ചങ്ങനാശേരി: നിലനിൽപ്പിന് അപകടമുണ്ടാകുന്ന സാഹചര്യങ്ങളിലും ധാർമികമായ വെല്ലുവിളികൾ ഉണ്ടാകുമ്പോഴും അവയെ ചെറുത്തു തോൽപ്പിക്കാൻ സഭകൾ ഒന്നുചേർന്ന് നിൽക്കണമെന്ന് ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സഭൈക്യവാരത്തോടനുബന്ധിച്ചാണ് മധ്യകേരളത്തിലെ എപ്പിസ്കോപ്പൽ സഭകളുടെ പ്രതിനിധി സമ്മേളനം സംഘടിപ്പിച്ചത്. സീറോമലബാർ, സീറോ മലങ്കര, ലത്തീൻ, ഓർത്തഡോക്സ്, യാക്കോബായ, മാർത്തോമ്മാ, സിഎസ്ഐ, ക്‌നാനായ യാക്കോബായ സഭകളിൽനിന്നു മെത്രാന്മാർ, വൈദികർ, തുടങ്ങിയ പ്രതിനിധികൾ സംബന്ധിച്ചു.
