ഒറ്റപ്പാലത്ത് സുവിശേഷകനെ ക്രൂരമായി മർദ്ദിച്ചു
ഒറ്റപ്പാലത്ത് സുവിശേഷകനെ ക്രൂരമായി മർദ്ദിച്ചു
ഒറ്റപ്പാലം: വാണിയംകുളം ചർച്ച് ഓഫ് ഗോഡ് ഗോസ്പൽ സെൻ്ററിലെ സഭാ ശുശ്രൂഷകൻ പാസ്റ്റർ പ്രേംകുമാറിനെ ക്രൂരമായി മർദ്ദിച്ചു. ഇന്നലെ (ജനുവരി 9) രാത്രി സഭയിലെ ഒരു വീട്ടിൽ രാത്രിയോഗം കഴിഞ്ഞപ്പോൾ രണ്ടു പേർ വന്ന് പാസ്റ്ററേ പുറത്തേക്ക് വിളിച്ച് അൽപ്പം മാറി നിന്ന് സംസാരിക്കാം എന്നു പറഞ്ഞു. ഇവിടെ നിന്ന് സംസാരിച്ചോളൂ എന്നു പറഞ്ഞ പാസ്റ്ററെ വലിച്ചുകൊണ്ടു പോവുകയും മറഞ്ഞു നിന്ന അൻപതിലധികം വരുന്ന ജനക്കൂട്ടം വളഞ്ഞിട്ട് മർദ്ദിക്കുകയുമായിരുന്നു. മർദ്ദനം കണ്ട് പാസ്റ്ററുടെ ഭാര്യയും പ്രാർത്ഥന നടന്ന വീട്ടിലെ സ്ത്രീകളും നിലവിളിച്ചതോടെ ഇനി മേലാൽ ഈ ദേശത്ത് വരരുതെന്ന ഭീഷണി മുഴക്കി അക്രമികൾ പിൻ തിരിയുകയായിരുന്നു. മർദ്ദനമേറ്റ് അവശനായ പാസ്റ്റർ പ്രേംകുമാറിനെ ഒറ്റപ്പാലം ഗവർമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.എറണാകുളം സ്വദേശിയായ പാസ്റ്റർ പ്രേംകുമാറം ഭാര്യ ശ്രീദേവിയും കഴിഞ്ഞ എട്ടു വർഷമായി ഈ പ്രദേശത്ത് താമസിച്ച് സഭാ പ്രവർത്തനം നടത്തിവരികയാണ്
ആർ.എസ്. എസ്. ബി.ജെ.പി- പ്രവർത്തകരാണ് തന്നെ മർദ്ദിച്ചതെന്ന് പാസ്റ്റർ പോലീസിനോട് പറഞ്ഞു. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പാസ്റ്റർ പ്രേം കുമാറിൻ്റെ ഫോൺ: 9946862010
