തിരുവല്ല: പ്രമുഖ ഗാന്ധിയനും സാമൂഹിക പ്രവർത്തകനുമായ ഡോ. ജോസ് പാറക്കടവിലിന് കെ റ്റി തോമസ് കുന്നുതറ ഫൗണ്ടേഷൻ പുരസ്‌കാരം.
ജനുവരി അഞ്ച് ഉച്ചതിരിഞ്ഞ് 2.30ന് വെണ്ണിക്കുളം സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന ചടങ്ങിലാണ് മലങ്കര ഓർത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്‌റ്റമോസ് പുരസ് കാരം സമ്മാനിക്കുന്നത്. 25,000 രൂപയാണ് സമ്മാനത്തുക.
ഗാന്ധിയൻ തത്വങ്ങളിൽ അധിഷ്‌ഠതമായി വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നൽകിയ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.
