ശ്രീനഗർ: ജമ്മു കശ്മീരിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഇല്ല.രാവിലെ 11.33 നാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനത്തോട് കൂടിയായിരുന്നു ഭൂചലനം. സെക്കന്റുകൾ പ്രകമ്പനം നീണ്ടു നിന്നു. ഭൂചലനം ഉണ്ടായ പ്രദേശത്ത് അഞ്ച് കിലോ മീറ്റർ ആഴത്തിലാണ് പ്രഭവ കേന്ദ്രമെന്ന് അധികൃതർ അറിയിച്ചു.ഒരാഴ്ചയ്ക്കിടെ തുടർച്ചയായ രണ്ടാം തവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. ഇത് പ്രദേശവാസികളിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസവും റിക്ടർ സ്‌കെയിലിൽ മൂന്ന് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം കശ്മീരിൽ അനുഭവപ്പെട്ടിരുന്നു.
