Ultimate magazine theme for WordPress.

മണക്കാല കൺവൻഷൻ ജനുവരി 3 മുതൽ ; ഒരുക്കങ്ങൾ പുരോഗമിക്കുന്നു

 

അടൂർ: മണക്കാല കൺവൻഷൻ ജനുവരി 3 മുതൽ 7 വരെ ഫെയിത്ത് തിയോളജിക്കൽ സെമിനാരി കൺവൻഷൻ സെന്ററിൽ നടക്കും ശാരോൻ ഫെലോഷിപ്പ് ചർച്ച് അടൂർ കൊട്ടാരക്കര ശൂരനാട് ആയൂർ റീജിയനുകളുടേയും ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയുടേയും ചുമതലയിലാണ് കൺവൻഷൻ നടക്കുന്നത് ജനുവരി 03 ന് ആരംഭിക്കുന്ന യോഗത്തിൽ ഡോ: അലക്സ് സി ജോർജ്ജ് കൺവൻഷൻ ഉൽഘാടനം ചെയ്യും പാസ്റ്റർ ഏബ്രഹാം ജോസഫ് (ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രസിഡന്റ്) പാസ്റ്റർ ജോൺസൺ കെ ശാമൂവേൽ, പാസ്റ്റർ ഫിന്നി ജേക്കബ്, പാസ്റ്റർ വിജെ തോമസ്, ഡോ മാത്യൂ വർഗീസ്, പാസ്റ്റർ വർഗീസ് ഏബ്രഹാം (രാജൂ മേത്ര) പാസ്റ്റർ കെ ജെ മാത്യൂ പാസ്റ്റർ ബാബു ചെറിയാൻ, പാസ്റ്റർ തോമസ് മാത്യു, പാസ്റ്റർ റ്റി ഐ ഏബ്രഹാം, പാസ്റ്റർ വിഎം ജേക്കബ്, ഡോ ബി വർഗീസ്, പാസ്റ്റർ സാം ജി കോശി എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും പാസ്റ്റർന്മാരായ റോയി വി ശാമൂവേൽ, റ്റി ജെ ജെയിംസ്, സാം ജി കോശി തോമസ് മാത്യു എന്നിവർ നേതൃത്വം നൽകും കൺവൻഷനോടനബദ്ധിച്ച് പാസ്റ്റേഴ്സ് മീറ്റിങ്ങ്, മിഷൻ സമ്മേളനം വനിതാ സമാജം, സിഇഎം സൺഡേസ്കൂൾ സമ്മേളനം നടക്കും കൺവൻഷൻ ക്വയർ ഗാനങ്ങൾ ആലപിക്കും

 

Sharjah city AG