ഡാളസ്: പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി(പി.വൈ.സി.ഡി)ന്റെ നേതൃത്വത്തിൽ ഡിസംബർ 17 ഞായറാഴ്ച 6:30-ന് സണ്ണിവെയ്‌ലിലുള്ള അഗാപ്പെ ചർച്ചിൽ വർഷിപ്പ് നൈറ്റ് നടക്കും. വർഷിപ്പ് ലീഡർ ഇമ്മാനുവൽ കെ ബി നേതൃത്വം നല്കും.ആത്മീയ സംഗീത രംഗത്തെ പ്രതിഭകളും പങ്കെടുക്കും.
അമേരിക്കയിലെ പ്രമുഖ പെന്തക്കോസ്ത് യുവജനപ്രസ്ഥാനമായ പെന്തക്കോസ്തൽ യൂത്ത് കോൺഫറൻസ് ഓഫ് ഡാളസി(പി.വൈ.സി.ഡി)ന്റെ ഔദ്യോഗിക ഭാരവാഹികളായി പാസ്റ്റർ തോമസ് മുല്ലയ്ക്കൽ(പ്രസിഡന്റ്), പാസ്റ്റർ ജെഫ്‌റി ജേക്കബ് (കോ-ഓർഡിനേർ), റോണി വർഗ്ഗീസ്(ട്രഷറർ) എന്നിവർ പ്രവർത്തിക്കുന്നു. മ്യൂസിക് കോ-ഓർഡിനേറ്റർ സാം മാത്യുവും അസോസിയേറ്റ് കോ-ഓർഡിനേറ്റർ പാസ്റ്റർ ജാബേസ് ജെയിംസും നേതൃത്വം നൽകും. Venue: Agape Church, 2635 N Belt Line Rd, Sunnyvale, TX 75182

Comments are closed.