ഗുവാഹത്തി: ക്രിസ്ത്യൻ ഭൂരിപക്ഷ പ്രദേശമായ മിസോറാമിലെ വോട്ടെണ്ണൽ ഞായറാഴ്ച്ച ഒഴിവാക്കണമെന്നു രാഷ്ട്രീയ പാർട്ടികളുടെയും സഭകളുടെയും സിവിൽ സൊസൈറ്റികളുടെയും സമ്മർദ്ദത്തെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഡിസംബർ 4 തിങ്കളാഴ്ചയിലേക്ക് മാറ്റി. മറ്റ് നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ – ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ, തെലങ്കാന എന്നിവ ഡിസംബർ 3 ന് ഷെഡ്യൂൾ ചെയ്ത പ്രകാരം നടക്കും
2023 ഡിസംബർ 3 ഞായർ എന്നത് മറ്റ് പ്രവൃത്തി ദിവസങ്ങളിലേക്കു മാറ്റണമെന്ന് അഭ്യർത്ഥിച്ച് വിവിധ കോണുകളിൽ നിന്ന് കമ്മീഷന് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്, മിസോറാം എൻജിഒ കോർഡിനേഷൻ കമ്മിറ്റി (എൻജിഒസിസി) ഐസ്‌വാളിൽ ഒരു പൊതുസമ്മേളനം സംഘടിപ്പിച്ച് പ്രമേയം പാസാക്കിയതിന് മണിക്കൂറുകൾക്ക് ശേഷമാണ് കമ്മീഷൻ ഉത്തരവ് വന്നത്, മിസോ ക്രിസ്ത്യൻ ജനതയുടെ ആരാധനാ ദിനമായതിനാലും, രണ്ടാമതായി, ഒരു പ്രവൃത്തിദിവസത്തിലേക്ക് വോട്ടെണ്ണൽ തീയതി പുനഃക്രമീകരിക്കാനുമാണ് ഇസിഐയോട് ആവശ്യപ്പെട്ടത്. ഇസിഐ തീരുമാനത്തെ ദൈവികമായ ഇടപെടൽ എന്നാണ് ക്രൈസ്തവർ വിശേഷിപ്പിച്ചത്.
