ടെൽഅവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ ഗാസയിലെ അൽ-ഷിഫ ആശുപത്രിക്ക് ഇന്ധനം നൽകാമെന്ന ഇസ്രയേലിന്റെ വാഗ്ദാനം ഹമാസ് നിരസിച്ചതായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അൽഷിഫ ആശുപത്രിയിലെ ഇന്ധനം തീർന്നിരുന്നു. തുടർന്ന് ആശുപത്രി ശനിയാഴ്ച പ്രവർത്തനം നിർത്തിവച്ചു. പിന്നാലെയാണ് 300 ലിറ്റർ ഇന്ധനം ഇസ്രയേൽ ഇന്ധനം വാഗ്ദാനം ചെയ്തത്. ഇസ്രയേൽ സൈന്യം ആശുപത്രികൾ ലക്ഷ്യമിടുന്നത് ചികിത്സക്ക് ബുദ്ധിമുട്ടാണെന്ന് സന്നദ്ധ സംഘടനകൾ പറഞ്ഞിരുന്നു. എന്നാൽ ആശുപത്രികൾക്കുള്ളിൽ നിന്നാണ് ഹമാസ് പ്രവർത്തിക്കുന്നതെന്ന് ഇസ്രയേൽ ആരോപിച്ചു. സാധാരണക്കാരെ മനുഷ്യ കവചമായി ഉപയോഗിച്ചാണ് ഹമാസ് ആശുപത്രികളിൽ ഒളിച്ചിരിക്കുന്നതെന്നും ഇസ്രയേൽ സൈന്യം പറയുന്നു. ഞങ്ങൾക്ക് സാധാരണക്കാരുമായോ രോഗികളുമായോ യുദ്ധമില്ലെന്ന് അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.
