ഇടിമിന്നലിൽ പൊള്ളലേറ്റ് ഐപിസി പാല ഈസ്റ്റ് സെന്ററിലെ ശുശ്രൂഷകനായ ആലാംപള്ളി സ്വദേശി പാസ്റ്റർ ജോയി ഫിലിപ്പിനെ അത്യാസന്നനിലയിൽ മെഡിക്കൽകോളേജിൽ പ്രവേശിപ്പിച്ചു. വീടിന്റെ പരിസരത്തു നിൽക്കുന്നതിനിടെയാണ് ജോയി ഫിലിപ്പിന് മിന്നലേറ്റത്. അരയ്ക്കു താഴെ ഗുരുതരമായി പൊള്ളലേറ്റ പാസ്റ്റർ ജോയി ഫിലിപ്പിനു തലയിലും ഗുരുതരമായ പരിക്കുണ്ട്. ദൈവമക്കളുടെ പ്രാർത്ഥന അപേക്ഷിക്കുന്നു.
