അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 മുതൽ
അടൂർ : അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻ ഫെബ്രുവരി 11 മുതൽ 14 വരെ നടത്തപ്പെടുന്നു. കർത്താവിൽ പ്രസിദ്ധരായ ദൈവദാസന്മാർ ദൈവവചനം സംസാരിക്കും. അടൂർ പറന്തലിലെ കൺവൻഷൻ നഗറിൽ വച്ചാണ് യോഗങ്ങൾ നടത്തപ്പെടുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും യോഗങ്ങൾ നടത്തപ്പെടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
