ഐ പി സി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. എം. ജോസഫ് നിത്യതയിൽ
ഒക്ടോബര് 28 ന് ശനിയാഴ്ച പെരുമ്പാവൂരിൽ സംസ്കരിക്കും.
പെരുമ്പാവൂർ : ഇൻഡ്യാ പെന്തെക്കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റ് പാ. കെ. എം. ജോസഫ് (89) നിത്യതയിൽ പ്രവേശിച്ചു. ഐപിസി ജനറൽ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ഐ പി സി കേരള സ്റ്റേറ്റ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ഐപിസി വാളകം, പെരുമ്പാവൂർ സെന്ററുകളുടെ ശുശ്രുഷകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഐ പി സി വടവാതൂർ, വാകത്താനം, കുമാരനെല്ലൂർ സഭകളുടെ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കെ. എം. ജോസഫ്, പെരുമ്പാവൂർ അഗപ്പേ ബൈബിൾ കോളേജ്, ചിൽഡ്രൺസ് ഹോം എന്നിവയുടെ സ്ഥാപകനുമാണ്.കോട്ടയം അഞ്ചേരിൽ കുടുംബാംഗമായ പാസ്റ്റർ കെ. എം. ജോസഫിന്റെ ജനനം 1934 ലാണ്. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്ന പാസ്റ്റർ ജോസഫ്, കപ്പൽ യാത്രക്കിടെ ന്യൂസീലാൻഡിൽ വെച്ച് 1954 ൽ രക്ഷിക്കപ്പെട്ട്, സ്നാനപ്പെട്ടു. 2012 ൽ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് വിരമിച്ച് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.മറിയാമ്മ ജോസഫാണ് ഭാര്യ. മക്കൾ : പാ. മാത്യൂസ് ഫിന്നി, ലിസ്സി, സണ്ണി, ലോവീസ്, എൽസൺ എന്നിവരാണ് മക്കൾ. സംസ്‌കാര ശുശ്രൂഷ : ഒക്ടോബർ 27 നു വെള്ളിയാഴ്ച വൈകുന്നേരം 5 മണിമുതൽ പോഞ്ഞാശേരിയിലെ അഗാപ്പെ ചൈൽഡ് സെന്ററിൽ പൊതുദർശനത്തിനു വയ്ക്കുകയും, തുടർന്ന് ഒക്ടോബര് 28 ന് ശനിയാഴ്ച പെരുമ്പാവൂരിൽ സംസ്കരിക്കും.
